• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വപ്നയ്ക്കും പി സി ജോ‍ർജിനും എതിരായ പരാതി ; തിരുവനന്തപുരം കേസിൽ കുറ്റപത്രം ഉടൻ

by Web Desk 04 - News Kerala 24
August 19, 2022 : 4:04 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വപ്നയ്ക്കും പി സി ജോ‍ർജിനും എതിരായ പരാതി ; തിരുവനന്തപുരം കേസിൽ കുറ്റപത്രം ഉടൻ

കൊച്ചി: മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്ന സുരേഷിനും പി.സി.ജോർജിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം ഉടൻ. തിരുവനന്തപുരത്തേയും പാലക്കാട്ടേയും കേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കേസിൽ കുറ്റപത്രം നൽകാനുള്ള നടപടികൾ അന്വേഷണ സംഘം വേഗത്തിലാക്കിയത്.

ജലീലിന്റെ പരാതിയിൽ കേസെടുത്തത് കന്റോൺമെന്റ് പൊലീസ് ആണെങ്കിലും നിലവിൽ അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമാണ്. സ്വപ്നയ്ക്കും പി.സി.ജോർജിനും പുറമേ സരിത്തിനെയും ഈ കേസിൽ പ്രതിയാക്കും. കന്റോൺമെന്റ് പൊലീസ് എടുത്ത കേസ് പ്രകാരം സ്വപ്ന സുരേഷിനും പി.സി.ജോർജിനും എതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ്. എന്നാലും അറസ്റ്റിന് നീക്കമുണ്ടാകില്ല എന്നാണ് സൂചന. പകരം കുറ്റപത്രം വേഗം നൽകി, വിചാരണ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

സ്വപ്ന സുരേഷിന് തിരിച്ചടി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹർജി തള്ളിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‍മാൻ വ്യക്തമാക്കി. ഗൂഢാലോചന കേസുൾപ്പെടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻമന്ത്രി കെ.ടി.ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 290 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ

ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ

‘എട്ട് പ്രതികളും ബിജെപി അനുഭാവികൾ ‘, ഷാജഹാൻ കൊലപാതകം രാഷ്ട്രീയ പ്രേരിതം തന്നെയെന്ന് പൊലീസ്

'എട്ട് പ്രതികളും ബിജെപി അനുഭാവികൾ ', ഷാജഹാൻ കൊലപാതകം രാഷ്ട്രീയ പ്രേരിതം തന്നെയെന്ന് പൊലീസ്

എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്

എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്

ഓണക്കിറ്റ് വിതരണം 23 മുതൽ സെപ്റ്റംബർ 7 വരെ; പ്രതീക്ഷിക്കുന്നത് 87 ലക്ഷം കിറ്റുകൾ

ഓണക്കിറ്റ് വിതരണം 23 മുതൽ സെപ്റ്റംബർ 7 വരെ; പ്രതീക്ഷിക്കുന്നത് 87 ലക്ഷം കിറ്റുകൾ

‘കോടതി വിധി തിരിച്ചടിയല്ല’; അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ

'കോടതി വിധി തിരിച്ചടിയല്ല'; അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021