ചെന്നൈ: ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും 39കാരിയായ തൃഷ രംഗത്തേക്ക് വരിക. ദേശീയ പാർട്ടിയായ കോൺഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ, വാർത്തയോട് താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തൃഷ നടത്തിയിട്ടില്ല. ജനസേവനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്റെ തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള മുൻനിര നടിയാണ് തൃഷ. നേരത്തെ തമിഴ്നടി ഖുശ്ബുവും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആദ്യം കോൺഗ്രസിൽ ചേർന്ന ഖുശ്ബു പിന്നീട് ബിജെപിയിലേക്ക് മാറി.