തിരുവനന്തപുരം: ഗവർണർക്ക് അധികാരങ്ങൾ ഇല്ല എന്ന് കണക്കാക്കരുത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഗ്രാൻഡ് തരുന്നുണ്ടെങ്കിൽ നിയന്ത്രിക്കാനും കേന്ദ്രത്തിന് അറിയാം. മുഖ്യമന്ത്രി പ്രമാണിയാണെന്ന ധാരണ വേണ്ട. ഭരണഘടന അനുസരിച്ചേ കാര്യങ്ങൾ നടക്കൂ എന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഗവർണറെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ അധികാരമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വിസിയെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ അധികാരമില്ലെന്ന് ആരാണ് സർക്കാരിനോട് പറഞ്ഞത്. പിൻവാതിൽ നിയമനം ചോദ്യം ചെയ്തപ്പോൾ സർക്കാർ ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.