കളമശേരി: നൈപുണ്യവികസനം ലക്ഷ്യമിട്ട് കളമശേരി മണ്ഡലത്തില്‍ കൗശല്‍ കേന്ദ്രം സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കളമശേരി മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠന മികവിന് മന്ത്രി പി രാജീവ് ഏര്‍പ്പെടുത്തിയ രണ്ടാമത് ആകാശ മിഠായി പുരസ്കാരങ്ങള്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് മുഖേനയാണ് പുതിയ കേന്ദ്രം ആരംഭിക്കുക. നൈപുണ്യ വികസനം ലക്ഷ്യമിട്ട് വിവിധ കോഴ്സുകള്‍ കൗശല്‍ കേന്ദ്രയില്‍ ആരംഭിക്കും. ആധുനികവും പരമ്പരാഗതവുമായ തൊഴില്‍ പരിശീലനത്തിന് പ്രാധാന്യം നല്കുന്ന കോഴ്സുകളും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. കളമശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന സ്കില്ലിംഗ് കളമശേരി യൂത്ത് പദ്ധതിയുടെ ഭാഗമായാണ് കൗശല്‍ കേന്ദ്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.