തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസിയെ ആക്ഷേപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിമിനൽ എന്ന് വിളിച്ചാണ് ഗവർണർ വിസിയെ ആക്ഷേപിച്ചത്. ചരിത്ര കോൺഗ്രസിനെത്തിയ തന്നെ കായികമായി നേരിടാൻ ശ്രമമുണ്ടായെന്നാണ് ഗവർണറുടെ ആരോപണം. ഇതിന് വിസി ഒത്താശ ചെയ്തെന്നും ഗവർണർ പറഞ്ഞു.
മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചുവെന്നും പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നടപടികള്‍ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണർ അവകാശപ്പെട്ടു.