• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണക്കിറ്റിൽ കുടുംബശ്രീയുടെ ശർക്കരവരട്ടി, അഞ്ചു ലക്ഷം പാക്കറ്റ് റെഡി; ഇനി റേഷൻകടയിലേക്ക്

by Web Desk 04 - News Kerala 24
August 21, 2022 : 2:01 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓണക്കിറ്റിൽ കുടുംബശ്രീയുടെ ശർക്കരവരട്ടി, അഞ്ചു ലക്ഷം പാക്കറ്റ് റെഡി; ഇനി റേഷൻകടയിലേക്ക്

ആലപ്പുഴ: സർക്കാറിന്‍റെ സൗജന്യ ഓണക്കിറ്റിൽ ഇക്കുറിയും കുടുംബശ്രീയുടെ ശർക്കരവരട്ടി ഇടംപിടിച്ചു. കഴിഞ്ഞവർഷം കുടുംബശ്രീ പങ്കാളിത്തത്തോടെയുള്ള ഓണക്കിറ്റിൽ ശർക്കരവരട്ടിയും ഉപ്പേരിയും നൽകിയിരുന്നു. ഏത്തക്കയുടെ പൊള്ളുന്ന വിലക്കൊപ്പം വെളിച്ചെണ്ണയിൽ വറുത്തെടുക്കുമ്പോൾ ചെലവ് വർധിക്കുന്നതിനാൽ ‘ഉപ്പേരി’ ഒഴിവാക്കി.

അഞ്ചുലക്ഷം പാക്കറ്റ് ശർക്കരവരട്ടിയുടെ ഓർഡറാണ് ഇക്കുറി ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ ആദ്യഘട്ട കിറ്റ് വിതരണത്തിനുള്ള ശർക്കരവരട്ടി വിതരണവും പൂർത്തിയായി. ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര ഡിപ്പോകൾക്ക് കീഴിലുള്ള കുടുംബശ്രീ യൂനിറ്റുകളിലാണ് ശർക്കരവരട്ടി തയാറാക്കുന്നത്.

ആലപ്പുഴ ടൗണിലെ ജ്വാക് വേൾഡിൽ രണ്ടാഴ്ചയിലേറെ സമയമെടുത്ത് 46 കുടുംബശ്രീ വനിതകൾ 60,000 പാക്കറ്റ് തയാറാക്കി. 100ഗ്രാം വീതമാണ് ശർക്കരവരട്ടി നൽകുക. കുടുംബശ്രീ ജില്ല മിഷന് കീഴിൽ പ്രവർത്തിക്കുന്ന 41 കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് തയാറാക്കിയ ശർക്കരവരട്ടി ഏറ്റെടുത്താണ് സപ്ലൈകോക്ക് നൽകുന്നത്.

ഏത്തക്കയുടെ വില കൂടിയതിനാൽ മുൻവർഷത്തെ അപേക്ഷിച്ച് ചെലവ് കൂടുതലായിരുന്നു. കഴിഞ്ഞതവണ രണ്ടരലക്ഷം ഉപ്പേരി, ശർക്കരവരട്ടി പാക്കറ്റിനായിരുന്നു ഓർഡർ. ഇത്‌ കൃത്യമായി വിതരണം ചെയ്‌തതിനാലാണ് ഇത്തവണ ഓർഡർ ഇരട്ടിയായത്. അതീവ സുരക്ഷയോടെ തയാറാക്കുന്ന ശർക്കരവരട്ടി സപ്ലൈകോ ഡിപ്പോകളിലേക്കാണ്‌ നൽകുക.

അവിടെനിന്ന്‌ കിറ്റുകളിൽ നിറച്ച് റേഷൻ കടകളിലേക്ക്‌ എത്തും. കോവിഡ് കാലത്ത്‌ കുടുംബശ്രീക്ക്‌ നല്ല വിറ്റുവരവാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഉപ്പേരി, ശർക്കരവരട്ടി നൽകിയ ഇനത്തിൽ കുടുംബശ്രീ യൂനിറ്റുകൾക്ക്‌ 84,50,798 രൂപയുടെ വിറ്റുവരവ് ലഭിച്ചു.

ഇപ്രാവശ്യം ഒരുകോടിയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്. ഓണക്കാലത്ത്‌ മുൻവർഷങ്ങളിലെപ്പോലെ യൂനിറ്റുകൾക്ക്‌ ആശ്വാസം നൽകുന്ന ഈ പദ്ധതിക്ക്‌ ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു, എ.ഡി.എം.സി എം.ജി. സുരേഷ്, ഡി.പി.എം സാഹിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനം, വൻ തുക മുടക്കി പ്രചാരണം’, പക്ഷേ ഇനിയും ‘സവാരി’ തുടങ്ങിയിട്ടില്ല

Next Post

ഡീസൽ ക്ഷാമം വീണ്ടും; കെ.എസ്.ആർ.ടി.സി സർവിസ് താളംതെറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡീസൽ ക്ഷാമം വീണ്ടും; കെ.എസ്.ആർ.ടി.സി സർവിസ് താളംതെറ്റി

ഡീസൽ ക്ഷാമം വീണ്ടും; കെ.എസ്.ആർ.ടി.സി സർവിസ് താളംതെറ്റി

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, പിന്നാലെ എക്സൈസിന് ഫോണ്‍; മസാജ് കേന്ദ്രത്തില്‍ മയക്കുമരുന്ന്, അറസ്റ്റ്

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, പിന്നാലെ എക്സൈസിന് ഫോണ്‍; മസാജ് കേന്ദ്രത്തില്‍ മയക്കുമരുന്ന്, അറസ്റ്റ്

ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

കണ്ണൂർ വിസിയെ ക്രിമിനലെന്ന്‌ ആക്ഷേപിച്ച്‌ ഗവർണർ

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ത്തിന്​ തീ​ർ​ത്തി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി -മ​ന്ത്രി

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ത്തിന്​ തീ​ർ​ത്തി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി -മ​ന്ത്രി

തൃഷ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകൾ തള്ളി നടിയുടെ അമ്മ

തൃഷ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകൾ തള്ളി നടിയുടെ അമ്മ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021