ദുബൈ: മകള്‍ക്ക് വേണ്ടി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച നൈജീരിയക്കാരനായ വയോധികനെ അറസ്റ്റ് ചെയ്തതായി നൈജീരിയയിലെ നാഷണല്‍ ഡ്രഗ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി (എന്‍ഡിഎല്‍എ) അറിയിച്ചു. ദുബൈയില്‍ താമസിക്കുന്ന മകള്‍ക്ക് വേണ്ടിയാണ് ഇയാള്‍ ലഹരിമരുന്ന് കടത്തിയത്.
നൈജീരിയയിലെ ഇകെജ ലാഗോസിലെ മുര്‍ത്താല മുഹമ്മദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് 63കാരനായ ഇയാള്‍ പിടിയിലായത്. നാടന്‍ സോപ്പിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. 250 ഗ്രാം ട്രമാഡോളും കഞ്ചാവുമാണ് ദുബൈയിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചത്. മകള്‍ക്ക് ലഹരിമരുന്ന് എത്തിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്നും ഇയാള്‍ പറഞ്ഞു. പ്രതിയെ ലഹരിമരുന്ന് കടത്താന്‍ സഹായിച്ച നൈജീരിയന്‍ ചരക്ക് ഏജന്റും അറസ്റ്റിലായി. ലഹരിമരുന്ന് കടത്തിന്റെ കാര്യത്തില്‍ യുഎഇ ഒട്ടും സഹിഷ്ണുത പ്രകടിപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.