ശബരിമല : മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ ദര്‍ശനം തുടങ്ങി. പുലര്‍ച്ചെ നാല് മുതല്‍ ഭക്തരെ പ്രവേശിപ്പിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നന്പൂതിരി ഇന്നലെ ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചു. മണ്ഡലപൂജക്ക് ശേഷം നട അടച്ച് വീണ്ടും തുറക്കുമ്പോള്‍ കൂടുതല്‍ ഇളവുകളുമുണ്ട്. എരുമേലിയില്‍ നിന്ന് കരിമല വഴിയുള്ള കാനനപാതയിലൂടെയും ഭക്തരെ കടത്തിവിട്ട് തുടങ്ങി. ജനുവരി പതിനാലിനാണ് മകരവിളക്ക്.