അഗളി: കടുത്ത വിളർച്ചയും പനിയും ബാധിച്ച് ഒരു വയസായ ആദിവാസി കുട്ടി മരിച്ചു. പുതൂർ ഇലച്ചിവഴി ഊരിലെ മുരുകേശിന്റെയും ജ്യോതിയുടെയും മകൻ ആദർശാണ് ബുധൻ രാത്രി മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി ഒൻപതരയോടെയാണു കുട്ടിയെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ 11 മണിയോടെ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് അയച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുൻപു മരിച്ചു.
കുട്ടിക്ക് തലേന്നു പനി ഉണ്ടായിരുന്നുവെന്നും രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് (Hb 2.8) വളരെ കുറവായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.