കൊട്ടിയൂര്‍: കനത്തമഴയില്‍ വനത്തില്‍ ഉരുള്‍പൊട്ടി ബാവലിപ്പുഴ കരകവിഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ പെട്ടെന്ന് പുഴയില്‍ വെള്ളം കയറുകയും പാമ്പറപ്പാന്‍ പാലം ഉള്‍പ്പെടെ വെള്ളത്തില്‍ മൂങ്ങുകയുമായിരുന്നു.വയനാടുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവെയില്‍ പാല്ചുരംഭാഗത്തും മണ്ണ് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപെട്ടു. രാത്രിയോടെ മഴക്ക് ശമനമുണ്ടായെങ്കിലും പുഴയോരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്.