തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നേരിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ രണ്ട് തവണയായി 400 രൂപയാണ് വർദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38120 രൂപയാണ്.
കഴിഞ്ഞ ആഴ്ച സ്വർണാഭരണ വ്യാപാര മേഖലയിൽ ഉണ്ടായ തർക്കം സ്വർണവില കുത്തനെ കുറയാൻ കാരണമായിരുന്നു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലായിരുന്നു വില കുറച്ച് തർക്കിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ രണ്ട് തവണയായി 50 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 4765 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ ആകെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3,930 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.