• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തുടർപഠനത്തിന്അവസരം വേണം ; യുക്രെയ‍്‍നിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ

by Web Desk 06 - News Kerala 24
August 26, 2022 : 2:36 pm
in India, News
Reading Time: 1 min read
0
A A
0
തുടർപഠനത്തിന്അവസരം വേണം ; യുക്രെയ‍്‍നിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ

ദില്ലി:  യുദ്ധത്തെ തുടർന്ന് യുക്രെയ‍്‍നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. തുടർപഠനത്തിന് കേന്ദ്ര സർക്കാർ ഇടപെടലിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു.

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടലിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥികൾ ആശങ്കയിലാണ്. യുക്രെയ്നിൽ പഠനം തുടരാനാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. അടുത്ത അധ്യയന വർഷം സെപ്തംബറിൽ യുക്രെയ്നിൽ തുടങ്ങും. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അവിടേക്ക് പോകാനാകാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ.

ഓൺലൈൻ പഠന സൗകര്യമൊരുക്കാമെന്ന യുക്രെയ്ന്റെ വാഗ്‍ദാനം പ്രതീക്ഷ ഏകുന്നുണ്ടെങ്കിലും ക്ലിനിക്കൽ പരിശീലനം എങ്ങനെ പൂർത്തിയാക്കും എന്നതിൽ ആശങ്ക ബാക്കിയാണ്.  സെപ്തംബറിൽ അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ ഫീസ് അടക്കേണ്ട സാഹചര്യവും വിദ്യാർത്ഥികൾക്ക് മുന്നിലുണ്ട്. പഠനത്തിനായി തിരികെ പോകാനാകുമോ എന്നതിൽ വ്യക്തത വരുത്താതെ ലക്ഷങ്ങൾ എങ്ങനെ ഫീസ് നൽകുമെന്നതും വിദ്യാർത്ഥികളെ കുഴക്കുന്നുണ്ട്.

യുക്രെയ‍്‍നിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് റഷ്യയിൽ തുടർ പഠനത്തിന് സാഹചര്യമൊരുക്കാനുള്ള ശ്രമം നടത്തുമെന്ന് റഷ്യൻ കൾച്ചറൽ സെന്‍റർ അറിയിച്ചിരുന്നു. എന്നാൽ യുക്രെയ്ൻ ടിസി നൽകാൻ തയ്യാറാകാതെ വന്നതോടെ ഈ നീക്കവും വിജയിച്ചില്ല. പഠനം പ്രതിസന്ധിയിലായവരിൽ കേരളത്തിൽ നിന്നുള്ള 3,687 വിദ്യാർത്ഥികളും ഉണ്ട്.  ഇവരുടെ കാര്യങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിച്ചെങ്കിലും വിനിയോഗിക്കാനായിട്ടില്ല.  ഇന്ത്യയിലെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകണമെന്നാണ് യുക്രെയ‍്‍നിൽ നിന്ന് തിരികെ എത്തിയ വിദ്യാർഥികളുടെ ആവശ്യം, പ്രായോഗിക പരിശീലനം അനുവദിക്കണമെന്നും ആവശ്യം ഉണ്ട്. എന്നാൽ നിലവിലെ നിയമങ്ങൾ അനുസരിച്ച് അത് നടക്കാനും സാധ്യതയില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈംഗിക ദുരുപയോഗം തടയാന്‍ സ്കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

Next Post

ഗുലാം നബി ആസാദിന്‍റെ രാജി ദു:ഖകരം, ഭാരത്ജോഡോ യാത്രക്കായി പാർട്ടി ഒരുങ്ങുമ്പോഴുള്ള രാജി ദൗർഭാഗ്യകരം’ കോണ്‍ഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുലാം നബി ആസാദിന്‍റെ രാജി ദു:ഖകരം, ഭാരത്ജോഡോ യാത്രക്കായി പാർട്ടി ഒരുങ്ങുമ്പോഴുള്ള രാജി ദൗർഭാഗ്യകരം’ കോണ്‍ഗ്രസ്

ഗുലാം നബി ആസാദിന്‍റെ രാജി ദു:ഖകരം, ഭാരത്ജോഡോ യാത്രക്കായി പാർട്ടി ഒരുങ്ങുമ്പോഴുള്ള രാജി ദൗർഭാഗ്യകരം' കോണ്‍ഗ്രസ്

വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ ; ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം

വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ ; ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം

ബി.​ജെ.പിയിലേക്കില്ല, പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ഗുലാം നബി ആസാദ്

ബി.​ജെ.പിയിലേക്കില്ല, പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ഗുലാം നബി ആസാദ്

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ഹൈകോടതി പൊലീസിനോട് വിശദീകരണം തേടി

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ഹൈകോടതി പൊലീസിനോട് വിശദീകരണം തേടി

‘മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിലേക്ക് സ്വാഗതം,ആശയ വിനിമയത്തിനു തയ്യാർ’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

'മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിലേക്ക് സ്വാഗതം,ആശയ വിനിമയത്തിനു തയ്യാർ' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021