മേൽചുണ്ടിലെയും കവിളിലെ വശങ്ങളിലെയും താടിയിലും ഉള്ള രോമങ്ങൾ സ്ത്രീകൾക്കു ബുദ്ധിമുട്ടുള്ള കാര്യം തന്നെ. സൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കുന്ന ഇത്തരം രോമങ്ങൾ മറയ്ക്കാന്‍ ഇനി ബ്ലീച്ചിങ്ങും വേദനയുള്ള വാക്സിങ്ങും വേണ്ട. ഇലക്ട്രിക് ട്രിമ്മർ മതി.ചെറിയ ടോർച്ചിന്റെ രൂപത്തിലുള്ള ഈ ട്രിമ്മറിൽ പല തരത്തിലുള്ള ബ്ലേഡുകൾ ഉണ്ട്. കക്ഷത്തിലെ രോമം കളയാൻ വലുപ്പം കൂടിയ ബ്ലേഡ് ഉപയോഗിക്കാം.മേല്‍ ചുണ്ടിലെ രോമം കളയാൻ പേന പോലിരിക്കുന്ന ബ്ലേഡ്. രോമങ്ങളുടെ അതിർ ദിശയിലേക്കു വേണം ഇതു ചലിപ്പിക്കാൻ.ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ബാഗിൽ ഇട്ടു വയ്ക്കാം.