കൊയിലാണ്ടി : സെർവർ തകരാർ കാരണം റേഷൻകടകളിലൂടെയുള്ള ഓണക്കിറ്റ് വിതരണം മന്ദഗതിയിൽ. എ.വൈ. വിഭാഗത്തിലുള്ളവർക്കാണ് (മഞ്ഞക്കാർഡ്) ആദ്യം കിറ്റ് വിതരണം ചെയ്യുന്നത്. ഇപ്പോൾ പിങ്ക് കാർഡിലുള്ളവർക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഇതോടൊപ്പം ഈ മാസത്തെ അരിയും വിതരണംചെയ്യുന്നുണ്ട്.
രാവിലെ ഒൻപതുമണിയോടെ തന്നെ സ്ഥിരമായി സെർവർ തകരാർ കാരണം കിറ്റ് വിതരണംചെയ്യാൻ കഴിയുന്നില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ പറഞ്ഞു.