• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ട്രോളി പരിശോധിച്ചപ്പോൾ അധികൃതർ ഞെട്ടി; ലഭിച്ചത് 99 കോടി രൂപയുടെ ഹെറോയിൻ, ട്യൂഷൻ ടീച്ചർ പിടിയിൽ

by Web Desk 04 - News Kerala 24
August 27, 2022 : 12:26 pm
in India, News
Reading Time: 1 min read
0
A A
0
ട്രോളി പരിശോധിച്ചപ്പോൾ അധികൃതർ ഞെട്ടി; ലഭിച്ചത്  99 കോടി രൂപയുടെ ഹെറോയിൻ, ട്യൂഷൻ ടീച്ചർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ പിടിയിൽ. 14 കിലോ ഹെറോയിനാണ് ഇയാളിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണെന്നും അധികൃതർ പറഞ്ഞു. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ബെംഗളൂരു വഴി ദില്ലിയിലേക്ക് വൻതോതിൽ ഹെറോയിൻ കടത്തുന്നതായി ഡിആർഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു.

ഓഗസ്റ്റ് 19ന് രാത്രി വിമാനത്താവളത്തിലെത്തിയ സംഘം എത്യോപ്യൻ എയർലൈൻസ് വിമാനത്തിനായി കാത്തിരുന്നു. യാത്രക്കാർ ഇറങ്ങിയ ഉടൻ, ഡിആർഐ സംഘം തെലങ്കാനയിൽ നിന്നുള്ള 52കാരനെ സംശയത്തെ തുടർന്ന് തടഞ്ഞു. കമ്പ്യൂട്ടർ സ്കാനറുകളിൽ നിന്ന് രക്ഷപ്പെടാൻ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകൾ അടങ്ങിയ രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. അടിഭാഗത്ത് അധിക അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

വീട്ടിലിരുന്ന് കുട്ടികൾക്ക് ട്യൂഷനുകൾ നടത്തുന്ന അധ്യാപകനായിരുന്നു ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു. വിദേശ ജോലി പരസ്യം കണ്ടാണ് ഇയാൾ മയക്കുമരുന്ന് സംഘത്തിന്റെ ഭാ​ഗമാകുന്നത്. മയക്കുമരുന്ന് കാരിയറാകാൻ എത്യോപ്യയിലേക്ക് പോകുന്നതിനായി സംഘവുമായി കരാറിലെത്തി. എത്യോപ്യയിൽ നിന്നെത്തിച്ച മയക്കുമരുന്ന് ദില്ലിയിൽ എത്തിക്കുന്നതിനായി ഇയാൾ ബെംഗളൂരുവിൽ നിന്ന് മറ്റൊരു വിമാനം ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടതായും കണ്ടെത്തി. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഇയാളെ ഞായറാഴ്ച ബെംഗളൂരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹെറോയിൻ കടത്ത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണ്ണം പൊട്ടിക്കലിന്റെ മുഖ്യആസൂത്രകൻ; 5 പേർ കൊല്ലപ്പെട്ട രാമനാട്ടുകര കേസിലും അർജുൻ ആയങ്കി പ്രതിയാകും

Next Post

നാല് വയസുകാരന്റെ കാൽ സ്റ്റൌവിൽവെച്ച് പൊള്ളിച്ചു, ക്രൂരമർദ്ദനം; അമ്മയും ആൺസുഹൃത്തും പിടിയിൽ; കുട്ടി ചികിത്സയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാല് വയസുകാരന്റെ കാൽ സ്റ്റൌവിൽവെച്ച് പൊള്ളിച്ചു, ക്രൂരമർദ്ദനം; അമ്മയും ആൺസുഹൃത്തും പിടിയിൽ; കുട്ടി ചികിത്സയിൽ

നാല് വയസുകാരന്റെ കാൽ സ്റ്റൌവിൽവെച്ച് പൊള്ളിച്ചു, ക്രൂരമർദ്ദനം; അമ്മയും ആൺസുഹൃത്തും പിടിയിൽ; കുട്ടി ചികിത്സയിൽ

വിവാഹ വീട്ടില്‍ മോഷണം: 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

വിവാഹ വീട്ടില്‍ മോഷണം: 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

ബഫര്‍സോണ്‍: കൂടുതല്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ജോസ് കെ മാണി, മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിവരമറിയിച്ചു

ബഫര്‍സോണ്‍: കൂടുതല്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ജോസ് കെ മാണി, മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിവരമറിയിച്ചു

കാലിക്കട്ട് യൂണിവേഴ്സിറ്റി വാർത്തകൾ; പി.ജി. രണ്ടാം അലോട്ട്‌മെന്റ്, പി.ജി. പ്രവേശനം കമ്മ്യൂണിറ്റി ക്വാട്ട

കാലിക്കട്ട് യൂണിവേഴ്സിറ്റി വാർത്തകൾ; പി.ജി. രണ്ടാം അലോട്ട്‌മെന്റ്, പി.ജി. പ്രവേശനം കമ്മ്യൂണിറ്റി ക്വാട്ട

മുഖത്തെ കറുത്ത പുള്ളികൾ ഇല്ലാതാക്കാം, വീട്ടിലിരുന്ന് തന്നെ!

മുഖത്തെ കറുത്ത പുള്ളികൾ ഇല്ലാതാക്കാം, വീട്ടിലിരുന്ന് തന്നെ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021