കോഴിക്കോട്: കക്കയം ഡാമിൽ ജലനിരപ്പ് 755.50 മീറ്ററിൽ എത്തി. ഡാമിൽ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലനിരപ്പ് 757.5 മീറ്ററായാൽ ഡാം തുറക്കും.