മലപ്പുറം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മുസ്ലിംലീഗ് രംഗത്ത്. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പോലെയെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് മാറ്റം വരാതെ കാര്യമില്ല. സർക്കാരിന്‍റെ പ്രതിഛായ തകർന്നതിനാലാണ് മന്ത്രിസഭ മുഖം മിനുക്കൽ നടപടികളെന്നും അദ്ദേഹം പറഞ്ഞു.നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി അമിത് ഷാക്കുള്ള ക്ഷണം ലാവ്‌ലിൻ കേസ് ആട്ടിമറിക്കാനാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആകില്ല.
കേസ് പരിഗണിക്കുന്നതിനു മുമ്പുള്ള ക്ഷണം ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നു.ആ സംശയം ദുരീകരിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.ഗുലാം നബി ആസാദിന്‍റെ രാജി കോൺഗ്രസ് പരിശോധിക്കട്ടെ. ഉചിതമായ തീരുമാനം എടുക്കാൻ കോൺഗ്രസിന് പ്രാപ്തിയുണ്ട്. കോൺഗ്രസിന്‍റെ അടിത്തറ നഷ്ടമായിട്ടില്ല.കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടില്ലെന്നും പിഎംഎ സലാം പറഞ്ഞു.