തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം എം.വി.ഗോവിന്ദനിലേക്ക് എത്തുമ്പോൾ കണ്ണൂർ ആധിപത്യം തുടരുകയാണ്. എന്നാൽ കണ്ണൂരുകാരൻ എന്നത് മാത്രമല്ല, ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന എ.വിജയരാഘവനെയും ഇ.പി.ജയരാജനെയും എ.കെ.ബാലനെയും മറികടക്കാൻ ഗോവിന്ദന് തുണയായത്. നിലപാടിലെ മൃദുത്വവും സ്വീകാര്യതയും അദ്ദേഹത്തിന് തുണയായി. പ്രധാന നേതാക്കളുടെ അഭാവത്തിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.