തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം -പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29തിങ്കളാഴ്ച രാവിലെ 6മണി മുതൽ വൈകുന്നേരം 6മണിവരെ വിഴിഞ്ഞം, വെങ്ങന്നൂർ, കോട്ടുകാൽ വില്ലേജുകളിൽ കടകമ്പോളങ്ങൾ സ്വമേധയാ അടച്ചു കരിദിനം ആചരിക്കാൻ തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാനം തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും തുറമുഖ നിർമ്മാണം ഉടൻ പൂർത്തിയാക്കി രാജ്യത്തിനു ഗുണകരമാക്കണമെന്നും അവശ്യ പെട്ടാണ് ഈ പരിപാടി.വൈകുന്നേരം 5മണിക്ക് മുക്കോല ജംഗ്ഷനിൽ പൊതുയോഗവും ഉണ്ടാകുമെന്ന് ജനറൽ കൺവീനർ അറിയിച്ചു.