തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ നീക്കം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപത നാളെ കോടതിയിൽ ഹര്‍ജി നൽകും. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി.