• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരക്കെ മഴ,പത്തനംതിട്ടയിലും കോട്ടയത്തും പലയിടങ്ങളിലും വെള്ളം കയറി, ഗതാഗതം തടപ്പെട്ടു

by Web Desk 04 - News Kerala 24
August 29, 2022 : 9:09 am
in Kerala, News
Reading Time: 1 min read
0
A A
0
പരക്കെ മഴ,പത്തനംതിട്ടയിലും കോട്ടയത്തും പലയിടങ്ങളിലും വെള്ളം കയറി, ഗതാഗതം തടപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ . പത്തനംതിട്ടയിലെ കനത്ത മഴയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളിൽ വെള്ളം കയറി. മലയാര മേഖലകളിൽ കനത്ത നാശ നഷ്ടമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യ ഗോഡൌണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂർണമായും നശിച്ചു.പത്തനംതിട്ട പെരിങ്ങമലയിൽ പാടത്ത് കെട്ടിയിട്ടിരുന്ന പോത്ത് വെള്ളത്തിൽ മുങ്ങി ചത്തു. ഇന്നലെ രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്നം ഗുരുതകമാക്കിയത്. എന്നാൽ ഇപ്പോൾ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാൽ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും റോഡിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പൊലീസ് ക്വാർട്ടേഴ്സിലും വെള്ളം കയറി. 12ലേറെ കുടുംബങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളിൽ ഇത്തവണ വെള്ളം കയറി.പുഴകളിൽ നിലവിൽ അപകടകരമായ രീതിയിൽ വെളളം ഉയർന്നിട്ടില്ലെങ്കിലും കക്കി അണക്കെട്ട് തുറന്നിരിക്കുന്നതിനാൽ മഴ തുടരുന്ന സാഹചര്യം ഉണ്ടായാൽ പുഴകളിസലെ ജല നിരപ്പും ഉയരും. തൊടുപുഴ പുളിയന്മല സംസ്‌ഥാന പാതയിൽ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണു നീക്കുന്ന പണികൾ പൂർത്തിയാക്കി സംസ്ഥാന പാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

കോട്ടയത്തും ഇന്നലെ രാത്രി മുതൽ ശക്തമായ മഴ ആണ്. നെടുംകുന്നം നെടുമണിയിൽ തോട് കര കവിഞ്ഞൊഴുകി. പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. നെടുംകുന്നം പഞ്ചായത്തിലെ നെടുമണി പാലമാണ് മുങ്ങിയത്. തോട് വഴി മാറി ഒഴുകി. കറുകച്ചാൽ മണിമല റൂട്ടിൽ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി. 2018ലെ പ്രളയത്തിൽ പോലും വെള്ളം കയറാത്ത സ്‌ഥലങ്ങളാണിത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മിതമായ മഴക്കും മറ്റ് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്. തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകുന്നത്. ഇത് പ്രകാരം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാദ പരാമർശത്തിൽ ജഡ്ജിന് സ്ഥലംമാറ്റം:നടപടി നിയമവിരുദ്ധമെന്നാരോപിച്ച് ജഡ്ജ് എസ്.കൃഷ്ണകുമാർ ഹൈക്കോടതിയിൽ

Next Post

‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ ‘രാജ്യദ്രോഹ കേസെടുക്കുമോ’; ഹർജി ദില്ലിയിൽ, കോടതി എന്ത് പറയും?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ ‘രാജ്യദ്രോഹ കേസെടുക്കുമോ’; ഹർജി ദില്ലിയിൽ, കോടതി എന്ത് പറയും?

'ആസാദ് കശ്മീർ' പരാമർശത്തിൽ ജലീലിനെതിരെ 'രാജ്യദ്രോഹ കേസെടുക്കുമോ'; ഹർജി ദില്ലിയിൽ, കോടതി എന്ത് പറയും?

കൈറ്റ് വിക്‌ടേഴ്‌സിൽ ‘സത്യമേവജയതേ’ സംപ്രേഷണം തിങ്കൾ മുതൽ

കൈറ്റ് വിക്‌ടേഴ്‌സിൽ 'സത്യമേവജയതേ' സംപ്രേഷണം തിങ്കൾ മുതൽ

ആനക്കൊമ്പ് കേസ്: പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ; വിധി എന്താകും

ആനക്കൊമ്പ് കേസ്: പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ; വിധി എന്താകും

കൊല്ലം അച്ചൻകോവിലിൽ കാട്ടാന ആക്രമണം, ചെമ്പനരുവിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കൊല്ലം അച്ചൻകോവിലിൽ കാട്ടാന ആക്രമണം, ചെമ്പനരുവിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്, 'ഓപ്പറേഷൻ താമര' നീക്കം പൊളിഞ്ഞത് ബോധ്യപ്പെടുത്താനെന്ന് കെജ്രിവാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021