കോട്ടയം : അയ്മനം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉൽഘാടനം ചെയ്തു. കുടമാളൂരിലെ സ്വകാര്യ ആശുപത്രിക്ക് അനധികൃത കെട്ടിട നമ്പർ നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാര്‍ക്കെതിരെയും ഇവര്‍ക്ക് പിന്തുണ നല്‍കിയ ഭരണസമിതിക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുക, ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക, പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി അട്ടിമറിച്ചത് അന്വേഷിക്കുക, താറുമാറായിക്കിടക്കുന്ന പഞ്ചായത്ത് റോഡുകള്‍ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
അയ്മനം പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധര്‍ണ്ണ സമരത്തില്‍ മണ്‌ഡലം പ്രസിഡന്റ് ജെയ്‌മോൻ കരിമഠത്തിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ, മണ്‌ഡലം വൈസ് പ്രസിഡന്റ്മാരായ ജെയിംസ് പാലത്തൂർ, സോജി ആലുംപറമ്പിൽ, രാജേഷ് പതിമറ്റം, ദിവാകരൻ കെ വി, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, ബ്ലോക്ക് സെക്രട്ടറിമാരായ ആന്റണി ഒളശ്ശ, ബിജു ജേക്കബ്, രമേശ് ചിറ്റക്കാട്ട്, ഡി.സി.സി അംഗം എം.പി ദേവപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, ത്രേസ്യാമ്മ ചാക്കോ, സുമ പ്രകാശ്, ഐ.എൻ.ടി.യൂ.സി മണ്ഡലം പ്രസിഡന്റ് കരുണാകരൻ, രാജീവ് പരിപ്പ്, മുൻ മണ്ഡലം പ്രസിഡന്റ് വിശ്വനാഥൻ, ബോബി ജോൺ, ജോസ് മാത്യു, ജിഷ്ണു ഹരിപ്രകാശ്, ജിമ്മി കാച്ചപ്പിള്ളി, ഷിബു വർക്കി, മുരുകൻ, ഷാജഹാൻ, ശ്രീനി, കുഞ്ഞു മഞ്ചയിൽ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി .