മുംബൈ : 2021ലെ അവസാനദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് വിപണിക്ക് കരുത്തായത്. തുണിത്തരങ്ങളുടെ ജിഎസ്ടി തല്‍ക്കാലം കൂട്ടേണ്ടെന്ന് തീരുമാനിച്ചതോടെ ടെക്സ്റ്റൈല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്സ് 459.50 പോയന്റ് ഉയര്‍ന്ന് 58,253.82ലും നിഫ്റ്റി 150 പോയന്റ് നേട്ടത്തില്‍ 17,354ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ 2021ല്‍ സെന്‍സെക്സിലുണ്ടായ നേട്ടം 22ശതമാനമാണ്. നിഫ്റ്റിയാകട്ടെ 24.1ശതമാനവും ഉയര്‍ന്നു.ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍ കമ്പനി, അള്‍ട്രടെക് സിമെന്റ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എന്‍ടിപിസി, സിപ്ല, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ഓട്ടോ, ബാങ്ക്, എഫ്എംസിജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നു.