മുഖത്തെ കറുത്തപാട് പലരേയും അലട്ടുന്ന പ്രശ്നമാണ്. വരൾച്ച, അമിതമായ എണ്ണ് ഉത്പാദനം, ചൊറിച്ചിൽ, ഇരുണ്ട നിറം എന്നിങ്ങനെ പോകുന്നു വിവിധ ചർമ്മ പ്രശ്നങ്ങൾ. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന് വേണം. പ്രകൃതിദത്തമായ ഫേസ്പാക്കുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്.
ഒന്ന്…
വെള്ളരിക്ക പഞ്ചസാര ഫേസ് പാക്കാണ് അതിലൊന്ന്. വെള്ളരിക്ക നീര് പഞ്ചസാര ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം അൽപം നേരം മുഖത്തിടുക ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു സമയം ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാൻ ഈ പാക്ക് മികച്ചതാണ്.
രണ്ട്…
മറ്റൊന്നാണ് ഹണി ലെമൺ ഫേസ് പാക്ക്. ചർമത്തിലെ അധികമുള്ള എണ്ണമയം മാറ്റി, തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫെയ്സ് പാക്ക് ആണിത്. ഓരോ സ്പൂൺ വീതം നാരങ്ങാ നീരും തേനും ചേർത്ത മിശ്രിതം ഒരു മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി ഇളക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
മൂന്ന്…
തൈര് – കടലമാവ് ഫെയ്സ് പാക്ക് മറ്റൊന്ന്. രണ്ട് ടീസ്പൂൺ തെെരിൽ ഒരു ടീസ്പൂൺ കടലമാവ് മിക്സ് ചെയ്ത് മുഖത്തിടുക. മുഖം ഉണങ്ങി കഴിഞ്ഞാൽ ഇളു ചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കറുത്തപാട് മാഖാൻ ഈ പാക്ക് സഹായിക്കും.
നാല്…
ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിക്‌സ് ചെയ്ത് ഈ ഫേസ് മാസ്ക് തയ്യാറാക്കുക.നന്നായി ഇളക്കുക.ശേഷം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ പാക്ക് സഹായകമാണ്.