തിരുവനന്തപുരം: സ്പീക്കര്‍ പദവിയുടെ മഹത്വത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. മുന്‍ സ്പീക്കര്‍മാരില്‍ നിന്നെല്ലാം ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും. ഇരുപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റും. രാഷ്ട്രീയ പ്രവര്‍ത്തനം വെറും കക്ഷിരാഷ്ട്രീയം മാത്രമല്ല. രാഷ്ട്രീയം പറയേണ്ട ഘട്ടം വരുമ്പോൾ രാഷ്ട്രീയം പറയും. തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും ഉണ്ടാവേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു.












