തിരുവനന്തപുരം: സിൽവർലൈൻ മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യത്തിൽ കേരള-കർണാടക ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക. ഈ മാസം തന്നെ ചർച്ച ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു.
തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്താൻ ധാരണയായത്. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്തിയ ശേഷമേ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യത്തിൽ ഇപ്പോൾ സതേണ്‍ സോണല്‍ കൗണ്‍സിൽ യോഗത്തിൽ ചർച്ചയുണ്ടാകില്ല. തലശ്ശേരി – മൈസൂരു, നിലമ്പൂർ – നഞ്ചൻകോട് പാതയുടെ കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയാകും.