ദില്ലി: റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. കർണാടകയിലെ ആറ് സ്ഥലങ്ങളിൽ ഇന്നലെ മുതൽ റെയ്ഡ് നടത്തുന്നതായാണ് ഇ ഡി പ്രസ്താവനയിൽ അറിയിച്ചത്.
ചൈനക്കാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി അറിയിച്ചു.ഈ സ്ഥാപനങ്ങൾ ഇന്ത്യക്കാരുടെ വ്യാജ രേഖകൾ ഉപയോഗിക്കുകയും അവരെ പരോക്ഷമായി കുറ്റകൃത്യങ്ങളുടെ മറയ്ക്കുകയും ചെയ്യുകയാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ചൈനക്കാരാണ്. റേസർപേ പ്രൈവറ്റ് ലിമിറ്റഡ്, ക്യാഷ്‌ഫ്രീ പേയ്‌മെന്റ്, പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ്, എന്നീ സ്ഥാപനങ്ങൾ സെർച്ച് ഓപ്പറേഷനിൽ ഉൾപ്പെടുന്നതായി ഇഡി പറഞ്ഞു.
ഓൺലൈൻ ആയി വായ്പ നൽകി പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിലും ഉപദ്രവിക്കുന്നതിലും പങ്കാളികളായ നിരവധി സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവർക്കെതിരെ ബെംഗളൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ ലഭിച്ച 18 എഫ്‌ഐആറുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം എന്ന് ഇഡി പറഞ്ഞു