ഇടുക്കി: അടിമാലിയിൽ അമിത കൂലി നൽകാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് മർദ്ദനം. ഐ എൻ ടി യു സി യൂണിയനിലെ ചുമട്ട് തൊഴിലാളികളാണ് മർദ്ദിച്ചത്. അഞ്ച് ഗ്ലാസ് ഇറക്കാൻ 5000 രൂപയാണ് ചുമട്ട് തൊഴിലാളികൾ ആവശ്യപ്പെട്ടത്. അമിത കൂലി നല്കാന് വ്യപാരി വഴങ്ങാതെ വന്നതോടെ ചുമട് ഇറക്കാതെ തൊഴിലാളികൾ മടങ്ങി. പിന്നാലെ സ്ഥാപനത്തിലെ ജീവക്കാരെ ഉപയോഗിച്ച ലോഡ് ഇറക്കിയതോടെ മടങ്ങിയെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനമേറ്റു.