• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൂക്കാത്തതും കായ്ക്കാത്തതുമായ കഞ്ചാവ് ചെടി ​കഞ്ചാവല്ല, കോടതിയുടെ നിർണ്ണായക വിധി

by Web Desk 06 - News Kerala 24
September 4, 2022 : 1:44 pm
in India, News
Reading Time: 1 min read
0
A A
0
ന്യൂജേഴ്‌സിയിൽ കഞ്ചാവുകടകൾ വരുന്നു

മുംബൈ : പിടികൂടിയ പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി ‘ഗഞ്ച’യുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആഗസ്റ്റ് 29ന് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിയുടെ വസതിയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത വസ്തുക്കളിലും രാസപരിശോധനയ്ക്കായി എൻസിബി അയച്ച സാമ്പിളിലും പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് സെക്ഷൻ 8 (സി) (മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുക, നിർമ്മിക്കുക അല്ലെങ്കിൽ കൈവശം വയ്ക്കുക) പ്രകാരമുള്ള കുറ്റങ്ങൾക്ക് എൻസിബി അറസ്റ്റ് രേഖപ്പെടുത്തിയ കുനാൽ കാഡുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. 2021 ഏപ്രിലിൽ കാഡുവിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 48 കിലോഗ്രാം ഭാരമുള്ള മൂന്ന് പാക്കറ്റുകളിലായി പച്ച ഇല കണ്ടെടുത്തുവെന്നാണ് എൻസിബി പറയുന്നത്.

പച്ച ഇലകളുള്ള പദാർത്ഥം കഞ്ചാവാണെന്നും കണ്ടെടുത്തതിന്റെ ആകെ ഭാരം 48 കിലോ ആയതിനാൽ അത് വാണിജ്യ അളവിന്റെ നിർവചനത്തിന് കീഴിലാണെന്നും എൻസിബി അവകാശപ്പെട്ടു. “വിത്തുകളും ഇലകളും പൂക്കളോ കായ്ക്കുന്നതോ ആയ ശിഖരങ്ങളോടൊപ്പം ഉണ്ടെങ്കിൽ അത് കഞ്ചാവിന് തുല്യമാകുമെന്ന് സൂചിപ്പിക്കുന്നു. എന്നാൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെങ്കിൽ ഇത് കഞ്ചാവായി കണക്കാക്കില്ല,” കോടതി പറഞ്ഞു. എൻ‌ഡി‌പി‌എസ് നിയമത്തിന് കീഴിലുള്ള ഗഞ്ചയുടെ നിർവചനത്തെ ആശ്രയിച്ചുകൊണ്ടാണ് ജസ്റ്റിസ് ഡാംഗ്രെയുടെ നിരീക്ഷണം.

നിലവിലെ കേസിൽ, പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പദാർത്ഥത്തിൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെന്ന് വ്യക്തമായിരിക്കുന്നുവെന്നും അതിനാൽ കഞ്ചാവായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

“വാണിജ്യ അളവിൽ ഇടപാട് നടത്തിയതിന് അപേക്ഷകൻ (കാഡു) കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു” വെന്നും ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു. കഡുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു.

എൻസിബിയുടെ അഭിഭാഷകൻ ശ്രീറാം ഷിർസാത്ത് ഹരജിയെ എതിർത്തു. കണ്ടെടുത്ത പദാർത്ഥം കഞ്ചാവിന്റെ നിർവചനത്തിന് കീഴിലാണോയെന്നും അത് വാണിജ്യപരമായ അളവാണെങ്കിൽ വിചാരണ വേളയിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അന്വേഷണം ഇപ്പോഴും നടക്കുന്ന ഈ ഘട്ടത്തിലല്ലെന്നും പ്രതിഭാ​ഗത്തിന്റെ ​കഞ്ചാവല്ലെന്ന വാദത്തെ എതിർത്ത് ശ്രീറാം ഷിർസാത്ത് വാദിച്ചു. എന്നാൽ എൻസിബിയുടെ വാദം അംഗീകരിക്കാൻ വിസമ്മതിച്ച ജസ്റ്റിസ് ഡാംഗ്രെ, ഏത് പദാർത്ഥമാണ് പിടിച്ചെടുത്തതെന്നും എന്താണ് വിശകലനത്തിനായി കൈമാറിയതെന്നും ഉറപ്പാക്കേണ്ടത് എൻസിബിയുടെ കടമയാണെന്നും അത് വിചാരണ കോടതിയുടെ ഊഹത്തിന് വിടാനാകില്ലെന്നും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുന്നു, ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

Next Post

തൃശ്ശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ കീമാന്‍ ട്രെയിന്‍ തട്ടി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

തൃശ്ശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ കീമാന്‍ ട്രെയിന്‍ തട്ടി മരിച്ചു

ബിജെപിയെ തോൽപ്പിക്കാൻ ചെകുത്താനൊപ്പവും നിൽക്കും : എം എ ബേബി

കേരളത്തിൽ താമരവിടരും എന്നത് അമിത്ഷായുടെ ദിവാസ്വപ്നം മാത്രം: എം എ ബേബി

കെ കെ ശൈലജ മഗ്‍സെ അവാര്‍ഡ് വാങ്ങേണ്ടെന്ന് സിപിഎം; സിപിഎമ്മിൽ മഗ്‍സസെ അവാർഡ് വിവാദം

തീരുമാനം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്തത്; മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ ശൈലജ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

രാഹുൽ കോണ്‍ഗ്രസിനെ നയിക്കണം, ഓരോ പ്രവർത്തകന്‍റെയും വികാരമാണതെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

മൃതദേഹം കട്ടിലിനടിയില്‍, മുഖത്തും ശരീരത്തും പരിക്കുകള്‍, തിരുവനന്തപുരത്ത് റിട്ട.നഴ്സ് മരിച്ചനിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021