ചണ്ഡീഗര്‍: രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദർ സിങ് രാജ ബ്രാര്‍. രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണം. ഓരോ കോൺഗ്രസ് പ്രവർത്തകന്റെ വികാരമാണതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊതുതിമുട്ടി. ജനങ്ങളുടെ ആവശ്യം ഉയർത്തുമ്പോൾ എല്ലാം വിഷയം വഴി തിരിച്ചുവിടാനാണ് ബിജെപിയുടെ ശ്രമം. പാലിനും തൈരിനും വരെ ജിഎസ്ടി ഈടാക്കി. പഞ്ചാബിൽ കോൺഗ്രസ് തിരിച്ചു വരുമെന്നും അമരീന്ദർ സിങ് രാജ ബ്രാര്‍ പറഞ്ഞു.