ദില്ലി : കോൺഗ്രസിൽ വോട്ടർപട്ടിക വിവാദം അനാവശ്യമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും.സാധാരണയുള്ള നടപടികൾ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ്. ശശി തരൂർ മത്സരിച്ചാൽ സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി .അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താനില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി
രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനാകില്ല എന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്.കുടുംബത്തിൽ നിന്ന് ആരും ഉണ്ടാവില്ല എന്നും അറിയിച്ചിട്ടുണ്ട്.
ഗലാം നബി ആസാദിന് അധികാരം ഉണ്ടായിരുന്നപ്പോൾ എന്താണ് നടന്നതെന്ന് എല്ലാവർക്കുമറിയാം .നരേന്ദ്ര മോദിയെ നേരിടാൻ കോൺഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും കെ സി വേണുഗോപാൽ പറഞ്ഞു
ഭാരത് ജോഡോ യാത്ര നയിക്കാൻ പാർട്ടിയിൽ രാഹുൽ ഗാന്ധിയെ പോലെ യോഗ്യനായ ആരും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 95 ശതമാനം പേരും ആഗ്രഹിക്കുന്നെങ്കിലും അധ്യക്ഷനാവില്ല എന്ന രാഹുലിൻറെ നിലപാടിൽ മാറ്റമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് പുതിയ ശക്തി പകരുമെന്നും കെസി വേണുഗോപാൽ അവകാശപ്പെട്ടു. 18 പേർ സ്ഥിരമായി രാഹുലിനൊപ്പം ഭാരത് ജോഡാ യാത്രയിൽ ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.