തിരുവനന്തപുരം : വിഴിഞ്ഞം സമരം പരിഹരിക്കാൻ ചേർന്ന നാലാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ സമരം വ്യാപിപ്പിക്കാൻ ലത്തീൻ അതിരൂപത തീരുമാനം . മത്സ്യത്തൊഴിലാളി സംസ്ഥാന തലത്തിൽ കൂടുതൽ തീരദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന.
ഇന്നലെ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തുറമുഖ കവാടത്തിലെ ഉപരോധ സമരവും ഉപവാസ സമരവും തുടരുകയാണ്. ഇന്ന് വൈദികരും അൽമായരും അടങ്ങുന്ന സംഘമാണ് ഉപസവിക്കുന്നത്. ഉപരോധ സമരം ഇന്ന് 22ാം ദിനമാണ്.