ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ, ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരത്തിലെ നിരവധി ഐടി പ്രൊഫഷണലുകൾ തങ്ങളുടെ ജോലിസ്ഥലങ്ങളിലെത്താൻ ട്രാക്ടർ ഉപയോഗിക്കാൻ നിർബന്ധിതരായി. എച്ച്എഎൽ വിമാനത്താവളത്തിന് സമീപമുള്ള യെമാലൂർ വെള്ളത്തിനടിയിലായതിനാൽ സമീപത്തെ ഐടി കമ്പനികളിലെ ജീവനക്കാർ ട്രാക്ടറിൽ ആണ് ഓഫീസുകളിലേക്ക് പോകുന്നത്.
“ഞങ്ങൾക്ക് ഓഫീസിൽ നിന്ന് ഇത്രയധികം ലീവുകൾ എടുക്കാൻ കഴിയില്ല, പ്രളയം ഞങ്ങളുടെ ജോലിയെ ബാധിക്കുന്നുണ്ട്. 50 രൂപയ്ക്ക് ട്രാക്ടറുകൾ ഇറക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്” ഒരു ഐടി സ്ഥാപനത്തിലെ ഒരു വനിതാ ജീവനക്കാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. അതിനിടെ, ബെംഗളൂരുവിൽ മഴയും വെള്ളക്കെട്ടും മൂലം 225 കോടി രൂപയുടെ നഷ്ടം കണക്കാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കമ്പനികൾക്ക് ഉറപ്പ് നൽകി.