ദില്ലി: രണ്ട് അഫ്‍ഗാന്‍ സ്വദേശികളില്‍ നിന്നും 1200 കോടിയുടെ രാസലഹരിവസ്തുക്കൾ ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ പിടികൂടി. ലക്നൗവിലെ ഒരു ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലാണ് 312 കിലോ മെത്താംഫെറ്റമൈന്‍ ലഹരിമരുന്ന് പിടികൂടിയത്.
ഇവരില്‍ നിന്നും 10 കിലോ ഹെറോയിനും നേരത്തെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വന്‍ ലഹരിമരുന്ന് ശേഖരം സംബന്ധിച്ച വിവരം ലഭിച്ചത്. ഇരുവരും 2016 മുതല്‍ ഇന്ത്യയില്‍ താമസിച്ച് വരികയാണെന്നും രാജ്യത്തെ ഏറ്റവും വലിയ രാസലഹരിമരുന്ന് വേട്ടകളില്‍ ഒന്നാണിതെന്നും ദില്ലി സ്പെഷല്‍ സെല്‍ കമ്മീഷണർ ധാലിവാൾ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.