ന്യൂഡൽഹി: രാജ്യത്തെ ആദ്യ നേസൽ കോവിഡ് വാക്‌സിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. മൂക്കിൽ കൂടി നൽകാവുന്ന വാക്‌സിൻ ആണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ട് വയസിനു മുകളിൽ അടിയന്തരാവശ്യമുള്ള രോഗികളിൽ നിയന്ത്രിത ഉപയോഗം നടത്താനാണ് അനുമതി. ഫെബ്രുവരിയിൽ രാജ്യത്തെ ആദ്യത്തെ കോവിഡ് നാസൽ സ്പ്രേ (ബ്രാൻഡഡ് ഫാബിസ്പ്രേ) മുംബൈ ആസ്ഥാനമായുള്ള ഗ്ലെൻമാർക്ക് കമ്പനി പുറത്തിറക്കിയിരുന്നു. കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് വലിയ ഊർജ്ജമാണ് നേസൽ വാക്‌സിനെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.