കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 11.17 കിലോ മീറ്റർ ദൂരത്തിലുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കലൂർ സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പാതയുടെ നിർമാണോദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്‌തംബർ ഒന്നിന് നിർവഹിച്ചിരുന്നു. സംസ്ഥാന സർക്കാർ ഏറെ പ്രതീക്ഷയോടെയാണ് കാക്കനാട് മെട്രോ പാതയുടെ പദ്ധതി ആവിഷ്‌കരിച്ചത്. പുതിയ നഗരമായി വളർന്ന കാക്കനാടിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന പാതയുടെ വികസനസാധ്യത വലുതാണ്.