• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഐശ്വര്യപൂർണമായ ഓണം നേർന്ന് മുഖ്യമന്ത്രി; ആശംസകളുമായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

by Web Desk 04 - News Kerala 24
September 7, 2022 : 10:53 pm
0
A A
0
ഐശ്വര്യപൂർണമായ ഓണം നേർന്ന് മുഖ്യമന്ത്രി; ആശംസകളുമായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

തിരുവന്തപുരം: മലയാളികൾക്ക് ഓണാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ചിന്തയാണിത്. ആ നിലയ്ക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണാശംസകൾ നേർന്ന് രാഷ്ട്രപതി

‘‘ഓണത്തിന്റെ ഈ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ സഹപൗരന്മാർക്കും പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരന്മാർക്കും എന്റെ ഊഷ്മളമായ ആശംസകളും നന്മകളും നേരുന്നു. വിളവെടുപ്പിന്റെ അടയാളമായി ആഘോഷിക്കുന്ന ഓണം, നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കാനും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമാണ്. കേരളത്തിലെ ജനങ്ങൾ അവരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിച്ചു പോരുന്നു. പരസ്പര സഹകരണവും സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഈ ഉത്സവം. ഈ അവസരത്തിൽ, ഐക്യത്തോടെ പ്രവർത്തിക്കാനും ഇന്ത്യയെ സമ്പന്നവും മഹത്വപൂർണ്ണവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ സംഭാവന നൽകാനും നമുക്ക് പ്രതിജ്ഞയെടുക്കാം’’ – രാഷ്ട്രപതി ദ്രൗപദി മുർമു ആശംസിച്ചു.

ഓണാശംസകളുമായി ഉപരാഷ്ട്രപതി

‘‘ഓണത്തിന്റെ ഈ ശുഭകരമായ അവസരത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ ഊഷ്മളമായ ആശംസകളും നേരുന്നു. മഹാബലി രാജാവിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം സത്യസന്ധത, അനുകമ്പ, ത്യാഗം എന്നീ ഉയർന്ന മൂല്യങ്ങളെ പ്രതീകവത്‌കരിക്കുന്നു. വയലുകളിൽ പുതിയ വിളകളുടെ രൂപത്തിൽ പ്രകൃതി മാതാവിന്റെ കനിവ് ആഘോഷിക്കുന്നതിനുള്ള ഒരു സന്ദർഭം കൂടിയാണിത്. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ’’ – ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശംസിച്ചു.

ന്യൂസ് കേരള 24.കോമിന്റെ പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ. 

ഓണം പ്രമാണിച്ച്  ന്യൂസ് കേരള 24.കോമിന്റെ സ്ഥാപനത്തിന്  നാളെ അവധി പ്രഖ്യാപിച്ചതിനാല്‍ വാര്‍ത്തകള്‍   ഉണ്ടായിരിക്കുന്നതല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാലു കാലിൽ നടക്കുന്ന കുടുംബം; ഉത്തരംമുട്ടി ശാസ്ത്രജ്ഞരും ഡോക്ടർമാരും

Next Post

എലിസബത്ത് അലക്സാണ്ട്ര മേരി; ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരി

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
എലിസബത്ത് രാജ്ഞിക്ക് വധഭീഷണി

എലിസബത്ത് അലക്സാണ്ട്ര മേരി; ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കി; അധ്യാപകന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത; ട്വിറ്റര്‍ നിശ്ചലം, സേവനങ്ങള്‍ തടസപ്പെട്ടു

തിരുവനന്തപുരത്ത് പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് ആംബുസലൻസ് ഡ്രൈവര്‍; വാഹനങ്ങള്‍ ഇടിച്ചിട്ടു, പിടികൂടി നാട്ടുകാര്‍

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാപിന്മാറ്റം തുടരും, ഷാങ്ഹായി ഉച്ചകോടിക്കിടെ മോദിയും ഷിജിൻപിങും നേരിൽ കണ്ടേക്കും

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാപിന്മാറ്റം തുടരും, ഷാങ്ഹായി ഉച്ചകോടിക്കിടെ മോദിയും ഷിജിൻപിങും നേരിൽ കണ്ടേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In