തിരുവനന്തപുരം : പുതുവർഷത്തിൽ സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,510 രൂപയിലും പവന് 36,080 രൂപയിലുമാണ് വർഷവസാനമായ ഇന്നലെ വ്യാപാരം നടന്നത്.സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം നിറഞ്ഞ വർഷമായിരുന്നു 2021. 2020ൽ 42,000ത്തിൽ എത്തി സർവകാല റെക്കോർഡ് ഇട്ട സ്വർണ്ണവില 2021 ൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചില്ല. ജനുവരി 5,6 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,800 രൂപയും പവന് 38,400 രൂപയുമാണ് 2021 ലെ ഏറ്റവും ഉയർന്ന വില. ഏറ്റവും കുറഞ്ഞ വില മാർച്ച് 31ലെ ഗ്രാമിന് 4,110 രൂപയും പവന് 32,800 രൂപയുമാണ്.