• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗഹൃദവും ദയയും മറക്കാൻ കഴിയില്ല, ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമ; അനുശോചനമറിയിച്ച് ലോകനേതാക്കൾ

by Web Desk 06 - News Kerala 24
September 9, 2022 : 10:08 am
0
A A
0
സൗഹൃദവും ദയയും മറക്കാൻ കഴിയില്ല, ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമ; അനുശോചനമറിയിച്ച് ലോകനേതാക്കൾ

യുഎസ്: എലിസബത്ത് രാജ്ഞിയുടെ വിയോ​ഗത്തിൽ അനുശോചനക്കുറിപ്പുമായി ലോകനേതാക്കൾ. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ  എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും  ഒരിക്കലും മറക്കില്ല. ഒരു മീറ്റിംഗിനിടെ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല  എന്നെ കാണിച്ചു. ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നു’- മോദി ട്വിറ്ററില്‍ കുറിച്ചു. എലിസബത്ത് രാജ്ഞിയുടെ സൗഹൃദവും ദയയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.  വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചത്.  96-ാമത്തെ വയസിലായിരുന്നു അന്ത്യം.

ഒരു കാലഘട്ടത്തെ നിർവചിച്ച വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്ന്  പ്രസിഡന്റ് ജോ ബൈഡൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. യുഎസിന്റെ ചിന്തകളും പ്രാർഥനകളും ബ്രിട്ടനിലെ ജനങ്ങൾക്കൊപ്പമായിരിക്കും. ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം നിർദ്ദേശിച്ചു. തന്റെ പദവിയോട് നീതി പുലർത്തിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അനുശോചനസന്ദേശത്തിൽ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ചത്.

സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് രാജ്ഞിയുടെ അന്ത്യം. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. ബുധനാഴ്ചയോടെ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവസാന സമയത്ത്  കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും  ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു.

1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാലിന്യക്കൂമ്പാരം തിരഞ്ഞപ്പോൾ കിട്ടിയത് അഞ്ച് സ്വർണ മോതിരം; അബദ്ധത്തിൽ വലിച്ചെറിഞ്ഞതാണെന്ന് സ്ത്രീ

Next Post

ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; ഇടമലയാർ ഡാം ഇന്ന് തുറക്കും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇടമലയാർ ഡാം മറ്റന്നാള്‍ തുറക്കും ; ഇന്ന് രാത്രി റെഡ് അലർട്ട് പുറപ്പെടുവിക്കും

ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; ഇടമലയാർ ഡാം ഇന്ന് തുറക്കും

ചികിൽസയിലുള്ള കോടിയേരിയെ കണ്ട് മുഖ്യമന്ത്രി,പകൽ മുഴുവൻ ചെന്നൈയിൽ തുടരും ,ആരോഗ്യനിലയിൽ മാറ്റമില്ലാതെ കോടിയേരി

ചികിൽസയിലുള്ള കോടിയേരിയെ കണ്ട് മുഖ്യമന്ത്രി,പകൽ മുഴുവൻ ചെന്നൈയിൽ തുടരും ,ആരോഗ്യനിലയിൽ മാറ്റമില്ലാതെ കോടിയേരി

പറയേണ്ടിടത്ത് ഇനിയും രാഷ്ട്രീയം പറയും; മന്ത്രിയാകണോ സ്പീക്കറാകണോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി: ഷംസീര്‍

സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രകടനം മികച്ചത്, കോടിയേരി തനിക്ക് പിതൃതുല്യൻ: നിയുക്ത സ്പീക്കർ ഷംസീർ

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

നിർമൽ NR 293 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

തൃശൂരിൽ മിന്നൽ ചുഴലി , വൻ നാശനഷ്ടം

തൃശൂരിൽ മിന്നൽ ചുഴലി , വൻ നാശനഷ്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In