ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ മുൻ ബിജെപി നേതാവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ഹർജി ഫയലിൽ സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് നടപടി കൈക്കൊണ്ടത്.
അഭിഭാഷകനായ അബു സോഹലിന്റെ ഹർജി പുറമേ നിരുപദ്രവമെന്നു തോന്നുമെങ്കിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇതേത്തുടർന്ന് സോഹൽ ഹർജി പിൻവലിച്ചു. പരാതി നൽകിയിട്ടും പൊലീസ് നൂപുറിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അതിനാൽ അടിയന്തരമായി കേസ് പരിഗണിക്കണമെന്നും സോഹൽ ആവശ്യപ്പെട്ടു.