• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടകളില്‍ പട്ടാപ്പകല്‍ മോഷണം; നാടുവിട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

by Web Desk 06 - News Kerala 24
September 10, 2022 : 7:39 am
in Kerala, News
Reading Time: 1 min read
0
A A
0
കടകളില്‍ പട്ടാപ്പകല്‍ മോഷണം; നാടുവിട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പാലാ: കോട്ടയം ഈരാറ്റുപേട്ട ടൗണിലെ കടകളില്‍ പട്ടാപ്പകല്‍ മോഷണം നടത്തി നാടുവിട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ആഡംബര ജീവിതം നയിക്കാനായിരുന്നു മോഷണമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഒന്നല്ല, ഈരാറ്റുപേട്ട ടൗണിലെ മൂന്ന് കടകളിലാണ് കഴിഞ്ഞയാഴ്ച പട്ടാപ്പകല്‍ മോഷണം നടന്നത്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ രൂപയും അമ്പതിനായിരം രൂപയിലേറെ വിലവരുന്ന മൊബൈല്‍ ഫോണുകളുമായിരുന്നു മോഷ്ടിക്കപ്പെട്ടത്.

ദേഹമാസകലം മഴക്കോട്ടു കൊണ്ടു മൂടി എത്തിയ മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നെങ്കിലും ആളുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശിയായ ഫുറൂസ് ദിലീഫാണ് മോഷ്ടാവെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ഫുറൂസ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് ടൗണില്‍ തന്നെ പഴക്കച്ചവടം നടത്തുന്ന റിലീസ് മുഹമ്മദിനാണെന്നും പൊലീസ് കണ്ടെത്തി.

ആദ്യം റിലീസിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴി അനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫുറൂസ് ബം​ഗളൂരുവിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഈരാറ്റുപേട്ട പൊലീസ് സംഘം അങ്ങോട്ടേയ്ക്ക് പുറപ്പെട്ടെന്നറിഞ്ഞ് ഫുറൂസ് കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ നീക്കം വിജയിക്കും മുമ്പേ ഫുറൂസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മോഷണം നടത്തിയ കടകളില്‍ എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കി.

ഇരുപത്തിയെട്ട് വയസ് മാത്രമാണ് ഫുറൂസിന്‍റെ പ്രായം. കഴിഞ്ഞ കുറച്ചു നാളുകളായി ആലപ്പുഴ കേന്ദ്രീകരിച്ച് ഹോം സ്റ്റേ നടത്തിവരികയായിരുന്നു ഫുറൂസ്. എന്നാല്‍ വഴിവിട്ട ജീവിതം മൂലം ഇത് നഷ്ടത്തിലായി. ഇതോടെ ആഡംബര ജീവിതത്തിന് പണമില്ലാതായി. പണം കണ്ടെത്താനാണ് പട്ടാപ്പകല്‍ കടകളില്‍ കയറി മോഷ്ടിച്ചതെന്നാണ് ഫുറൂസ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍,എസ്ഐ വി വി വിഷ്ണു,തോമസ് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കും; ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

Next Post

കേന്ദ്രത്തിന് മുന്നിൽ ചോദ്യങ്ങൾ നിരത്തി സുപ്രീംകോടതി; തോന്നും പോലെയുള്ള ഇന്റർനെറ്റ് ഷട്ട് ഡൗണുകൾ എന്തിന്?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേന്ദ്രത്തിന് മുന്നിൽ ചോദ്യങ്ങൾ നിരത്തി സുപ്രീംകോടതി; തോന്നും പോലെയുള്ള ഇന്റർനെറ്റ് ഷട്ട് ഡൗണുകൾ എന്തിന്?

ഇന്ത്യയെ കേൾക്കാൻ രാഹുൽ, ഭാരത് ജോഡോ യാത്ര നാഗർകോവിലിൽ നിന്ന്, മറ്റന്നാൾ യാത്ര കേരളത്തിൽ പ്രവേശിക്കും

കേരളത്തിന്റെ ഹൃദയം തൊട്ടറിയാൻ രാഹുൽ; ജോഡോ യാത്ര നാളെ എത്തും

വിഴിഞ്ഞത്ത് നിരാഹാര സമരവുമായി ലത്തീൻ അതിരൂപത, പ്രതിഷേധക്കാര്‍ക്കുള്ള ഭക്ഷണം പൊലീസ് തിരിച്ചയച്ചെന്ന് പരാതി

വിഴിഞ്ഞം സമരം 26 ആം ദിനം, റിലേ ഉപവാസ സമരവും തുടരുന്നു

ഇന്ന് ചതയം, ശിവഗിരിയില്‍ വിപുലമായ പരിപാടികള്‍, ചെമ്പഴന്തിയിലെ മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ന് ചതയം, ശിവഗിരിയില്‍ വിപുലമായ പരിപാടികള്‍, ചെമ്പഴന്തിയിലെ മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം, കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021