ദില്ലി: രാജ്യത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGK) അവസാനിപ്പിക്കരുതെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി സെപ്തംബറിൽ അവസാനിക്കാനിരിക്കെ ആണ് പദ്ധതി നീട്ടണമെന്ന് ആവശ്യമുയരുന്നത്. രാജ്യത്താകെ 71 ലക്ഷം കുടുംബങ്ങളാണ് പിഎംജികെ പദ്ധതിയുടെ ഗുണഭോക്താക്കൾ.