പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി ബാലൻ കുഴഞ്ഞു വീണ് മരിച്ചു. കക്കുപ്പടി സ്വദേശി രംഗൻ്റെ മകൻ രഞ്ജിത്ത് ആണ് മരിച്ചത്. പതിമൂന്ന് വയസ്സുകാരനാണ് രഞ്ജിത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയായിരുന്നു കുഴഞ്ഞുവീണത്. അഗളി സാമൂഹിക ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.