ശരീരഭാരം കൂടാതെ നോക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയർ ആണ് പലരുടെയും പ്രശ്നം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. വയറിലും അവയവങ്ങൾക്ക് ചുറ്റും കാണുന്ന വിസറൽ ഫാറ്റാണ് പലപ്പോഴും അമിതമാകുമ്പോൾ വില്ലനായി മാറാറുള്ളത്. കൊളസ്ട്രോൾ, അർബുദം, ഹൃദ്രോഗം, ടൈപ്പ് -1 പ്രമേഹം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാം.
ഒന്ന്…
ആൻറി ഓക്സിഡൻറുകളും കഫൈനും ധാരാളം അടങ്ങിയ ഗ്രീൻ ടീ ഉപാപചയ പ്രവർത്തവനം വേഗത്തിലാക്കി അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഇടയ്ക്കിടെ തോന്നുന്ന വിശപ്പ് അടക്കാനും ഗ്രീൻ ടീ സഹായകമാണ്. ശരീരത്തിന് ആവശ്യമായ ആൻറി ഓക്സിഡൻറുകൾ നൽകാൻ ദിവസവും മൂന്ന് കപ്പ് ഗ്രീൻ ടീ മതിയാകും.
രണ്ട്…
നാരുകൾ അടങ്ങിയ അവാക്കാഡോയും വിശപ്പ് നിയന്ത്രിച്ച് കൂടുതൽ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും. കുടവയർ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും അവാക്കാഡോ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും.
മൂന്ന്…
ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ മഞ്ഞൾ കരളിൽ നിന്ന് വിഷാംശം നീക്കാൻ സഹായിക്കും. ഇത് കരളിൻറെ പ്രവർത്തനം മെച്ചപ്പെടുത്തി കൊഴുപ്പ് കുറയ്ക്കും.
നാല്…
ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യുന്ന ഫ്ളാവനോയിഡുകൾ അടങ്ങിയ ഭക്ഷണവിഭവമാണ് കൊക്കോ. തലച്ചോറിൽ സെറോടോണിൻറെ ഉത്പാദനത്തെയും വർധിപ്പിക്കുന്ന കൊക്കോ മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.
അഞ്ച്…
ധാരാളം പോഷകങ്ങളും ധാതുക്കളും സമ്പുഷ്ടമായ ഭക്ഷണമാണ് പാലക്ക് ചീര. ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, കൂടാതെ മറ്റു പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹ സാധ്യത കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇലക്കറികൾ സഹായിക്കും.
ആറ്…
കണ്ണിനു മുകളിലെ കറുപ്പകറ്റാൻ മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. തണ്ണിമത്തനിലേതുപോലെ തന്നെ ധാരാളം വെള്ളമടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. 100ഗ്രാം വെള്ളരിക്കയിലൂടെ വെറും 45 കലോറി മാത്രമേ ശരീരത്തിനു ലഭിക്കൂ.