കൊല്ലം : സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം. പ്രാദേശിക നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറാന്‍ കഴിയാത്ത സാഹചര്യമെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് മുന്‍ എംഎല്‍എ ഐഷാ പോറ്റി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടു. ചില പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പോലീസ് സ്റ്റേഷനിലെത്തുന്ന പരാതികളില്‍ കൃത്യമായി ഇടപെടുന്നില്ല. പരാതികളില്‍ തീര്പ്പുണ്ടാക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.