ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിന്റെ ഫലം പുറത്തുവന്നു. ബോംബെ സോണിൽനിന്നുള്ള ആർ.കെ.ശിഷിർ ആണ് ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. 360ൽ 314 മാർക്കാണ് ശിഷിർ നേടിയതെന്ന് പരീക്ഷ നടത്തിയ ഐഐടി ബോംബെ അറിയിച്ചു.ഡൽഹി സോണിൽനിന്നുള്ള തനിഷ്ക കബ്രയാണ് പെൺകുട്ടികളിൽ ഏറ്റവും മുൻപിൽ എത്തിയിരിക്കുന്നത്. 277 മാർക്ക് നേടിയ കബ്ര ഓൾ ഇന്ത്യ റാങ്കിങ്ങിൽ 16ാമത് എത്തി. ആകെ 1.5 ലക്ഷം കുട്ടികൾ പരീക്ഷയെഴുതിയതിൽ 40,000 പേർ പ്രവേശനത്തിന് യോഗ്യത നേടി.