• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യത പരിശോധിക്കാന്‍ ഇറാഖി സയാമീസ് ഇരട്ടകളെ സൗദി അറേബ്യയിലെത്തിച്ചു

by Web Desk 06 - News Kerala 24
September 12, 2022 : 9:25 am
0
A A
0
വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യത പരിശോധിക്കാന്‍ ഇറാഖി സയാമീസ് ഇരട്ടകളെ സൗദി അറേബ്യയിലെത്തിച്ചു

റിയാദ്: ഇറാഖി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ സൗദി അറേബ്യയില്‍ എത്തിച്ചു. ഉമർ, അലി എന്നീ സയാമീസുകളെയാണ് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ ദിവസം റിയാദിലെത്തിച്ചത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ വിദഗ്ധ ആരോഗ്യ പരിശോധനക്കായി നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല സ്‍പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

വരുംദിവസങ്ങളിൽ വിശദമായ പരിശോധനകൾക്ക് ഇവരെ വിധേയമാക്കും. വേർപ്പെടുത്തൽ ശസ്ത്രക്രിയ സാധ്യമാണോ എന്നാണ് സൂക്ഷ്മതലത്തിൽ മെഡിക്കൽ സംഘം പരിശോധിക്കുക. യെമനി സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയയെയും ജൂലൈ മാസത്തില്‍ സൗദി അറേബ്യയില്‍ നടന്ന ശസ്‍ത്രക്രിയയിലൂടെ വേര്‍പെടുത്തിയിരുന്നു. ഡോക്ടർമാരും സ്പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സുമാരുമടക്കം 28 പേരാണ് ആ ശസ്ത്രക്രിയയില്‍ പങ്കാളികളായത്.

മുൻ ആരോഗ്യ മന്ത്രി കൂടിയായിരുന്ന ലോകപ്രശസ്ത സർജൻ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ 18 വർഷം മുമ്പാണ് സൗദി അറേബ്യ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് തുടക്കമിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സയാമീസുകളെ റിയാദിലെത്തിച്ച് പൂർണമായും സർക്കാർ ചെലവിൽ ശസ്ത്രക്രിയ നടത്തി വേർപെടുത്തുന്നത് ഒരു ജീവകാരുണ്യ ദൗത്യമായാണ് രാജ്യം നടത്തിവരുന്നത്.

ഇക്കാലത്തിനിടയിൽ ഏതാണ്ട് 30ഓളം രാജ്യങ്ങളിൽ നിന്നുള്ള ഇരട്ടകളെ റിയാദിലെത്തിച്ച് വേർപ്പെടുത്തിയിട്ടുണ്ട്. ഡോ. അബ്ദുല്ല അൽറബീഅ തന്നെയാണ് എല്ലാ ശസ്ത്രക്രിയകളിലും നേരിട്ട് നേതൃത്വം നൽകിയത്. കൂടുതലും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളെയാണ് ഇങ്ങനെ സൗദി അറേബ്യയില്‍ എത്തിക്കുന്നത് വേർപെടുത്തിയിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെൺകുട്ടിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു, യുവാവിനും അമ്മയ്ക്കുമെതിരെ കേസ്

Next Post

ഖത്തറില്‍ മലയാളി ബാലികയുടെ മരണം; ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഖത്തറില്‍ മലയാളി ബാലികയുടെ മരണം; ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറില്‍ മലയാളി ബാലികയുടെ മരണം; ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

102 -കാരൻ മരിച്ചു എന്ന് സർക്കാർ, ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഘോഷയാത്ര നടത്തി വൃദ്ധൻ

102 -കാരൻ മരിച്ചു എന്ന് സർക്കാർ, ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഘോഷയാത്ര നടത്തി വൃദ്ധൻ

ചാലക്കുടിയിൽ ചുഴലിക്കാറ്റ്, വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടം

ചാലക്കുടിയിൽ ചുഴലിക്കാറ്റ്, വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടം

നേതാവിന്റെ ചരമദിനത്തിൽ കൊടിവീശാൻ ട്രെയിനിന് മുകളിൽ, ഷോക്കേറ്റ് തെറിച്ച് വീണ് യുവാവ്, ഗുരുതര പരിക്ക്

നേതാവിന്റെ ചരമദിനത്തിൽ കൊടിവീശാൻ ട്രെയിനിന് മുകളിൽ, ഷോക്കേറ്റ് തെറിച്ച് വീണ് യുവാവ്, ഗുരുതര പരിക്ക്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് 17 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In