അട്ടപ്പാടി: ഓണാഘോഷത്തിൽ നിന്നും മാറ്റിയെന്ന പ്രചാരണത്തിനുള്ള മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.രണ്ടു മാസം മുമ്പാണ് ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.ആദിവാസി സമ്മേളനം എന്ന് പറഞ്ഞതോടെ ഞാൻ ചാടിക്കേറി ഏറ്റു.ഞാനും സർക്കാരും തമ്മിൽ ഉടക്ക് ഉള്ളത് കൊണ്ടാണ് വന്നത് എന്ന നിരൂപണം തെറ്റ്.ആദിവാസികളോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് വന്നത്.
സർക്കാരുമായുള്ള ഉടക്കിന്മേലാണ് അട്ടപ്പടിയിലേക്ക് വന്നത് എന്നാ പ്രചരണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഓണാഘോഷത്തിന് ക്ഷണം കിട്ടിയോ എന്ന ചോദ്യത്തിൽ നിന്ന് ഗവർണർ ഒഴിഞ്ഞു മാറി.ഞാനും സർക്കാരും തമ്മിൽ പ്രശ്നം ഇല്ലെന്നു ആണ് അദ്ദേഹം മറുപടി പറഞ്ഞത്.
സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല.. സാധാരണ ഓണം വാരാഘോഷ സമാപന ചടങ്ങിൽ ഗവർണർമാരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കാറുള്ളത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിൽ ഘോഷയാത്രയിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇത് വിവാദമാക്കേണ്ടന്ന നിലപാടിലാണ് ഗവര്‍ണര്‍.അതിനാലാണ് വിശദീകരണവുമായി അദ്ദേഹം ഇന്ന് രംഗത്ത് വന്നത്.