• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘കൃത്യതയോടെ കാണൂ, പുതിയ കണ്ണട വാങ്ങിത്തരാം’; രാഹുലിനെ വിമർശിച്ച സ്മൃതി ഇറാനിയ്ക്ക് മറുപടിയുമായി കോൺ​ഗ്രസ്

by Web Desk 04 - News Kerala 24
September 12, 2022 : 7:33 pm
in India, News
Reading Time: 1 min read
0
A A
0
‘കൃത്യതയോടെ കാണൂ, പുതിയ കണ്ണട വാങ്ങിത്തരാം’; രാഹുലിനെ വിമർശിച്ച സ്മൃതി ഇറാനിയ്ക്ക് മറുപടിയുമായി കോൺ​ഗ്രസ്

ദില്ലി: രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഫാക്‌ട് ചെക്ക് വീഡിയോയിലൂ‌ടെ മറുപടി നൽകി കോൺ​ഗ്രസ്. കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ രാഹുൽ സ്വാമി വിവേകാനന്ദനെ അവ​ഗണിച്ചു എന്നായിരുന്നു സ്മൃതിയു‌ടെ വിമർശനം. ഇതിനു മറുപടിയായി രാഹുൽ അന്നേദിവസം വിവേകാനന്ദ പ്രതിമക്ക് മുമ്പിൽ ആദരവ് അർപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കോൺ​ഗ്രസ്.

സ്മൃതി ഇറാനിയുടെ വിമർശനങ്ങളും അതിനുള്ള മറുപടിയായി രാഹുലിന്റെ വീഡിയോയും- രണ്ടും ചേർത്ത് ഫാക്ട് ചെക്ക് വീഡിയോയാണ് കോൺ​ഗ്രസ് പ്രതിരോധം തീർത്തിരിക്കുന്നത്. കോൺ​ഗ്രസ് വക്താവ് പവൻ ഖേരയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. “എന്ത് നിസ്സാര കാര്യമാണിത്. നിസ്സാര ഹൃദയരെ ദൈവം അനു​ഗ്രഹിക്കട്ടെ”. ട്വീറ്റിന് ക്യാപ്ഷനായി പവൻ ഖേര കുറിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായിക്കഴിഞ്ഞു. നിരവധി കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

“നുണകൾ ചമച്ചുണ്ടാക്കുന്നതിലാണ് ബിജെപി വിശ്വസിക്കുന്നത്. കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ കാണാൻ സ്മൃതി ഇറാനിക്ക് ആവശ്യമെങ്കിൽ ഒരു പുതിയ കണ്ണട ഞങ്ങൾ വാങ്ങിത്തരാം”. സ്മൃതി ഇറാനിയുടെ വിമർശനങ്ങളോട് കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമാ‌യ ജയറാം രമേശ് പ്രതികരിച്ചു.

‘ഞാൻ കോൺ​ഗ്രസ് പാർട്ടിയോട് ചോദിക്കാനാ​ഗ്രഹിക്കുകയാണ്, ഇന്ത്യയെ ഏകീകരിക്കാൻ കന്യാകുമാരിയിൽ നിന്ന് ‌‌യാത്ര തുടങ്ങുമ്പോൾ സ്വാമി വിവേകാനന്ദനെ അവ​ഗണിക്കാതിരിക്കാനുള്ള മര്യാദ‌യെങ്കിലും കുറഞ്ഞ പക്ഷം നിങ്ങൾ കാണിക്കേണ്ടതല്ലേ. രാഹുൽ ​ഗാന്ധിക്ക് അത്തരം മര്യാദയൊന്നും ഇല്ലെന്നാണ് തോന്നുന്നത്’ എന്നായിരുന്നു സ്മൃതിയുടെ വിമർശനം.

അതേസമയം, ഭാരത് ജോഡോ യാത്രയെ ചൊല്ലി ട്വിറ്ററില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പരിഹസിച്ചു. 18 ദിവസം കേരളത്തില്‍ യാത്ര നടത്തുന്ന രാഹുല്‍ഗാന്ധി യുപിയില്‍ വെറും രണ്ട് ദിവസമാണ് യാത്ര ചെയ്യുന്നതെന്ന് സിപിഎം പറഞ്ഞു.ബിജെപിയേയും ആർഎസ്എസിനെയും നേരിടാനുള്ള വിചിത്രമായ വഴിയെന്നും സിപിഎം പരിഹസിച്ചു. എന്നാല്‍ മുണ്ട് മോദിയുടെ സിപിഎം കേരളത്തിലെ ബിജെപിയുടെ എ ടീമാണെന്നായിരുന്നു ജയറാം രമേശിന്‍റ മറുപടി . ഭാരത് ജോഡോ യാത്രയെ കുറിച്ച് സിപിഎം ശരിക്ക് മനസ്സിലാക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കും’; അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

Next Post

ക്രൂഡോയിൽ വിലക്കയറ്റം: 20,000 കോടി എണ്ണക്കമ്പനികൾക്ക് നൽകാൻ കേന്ദ്രസർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്രൂഡോയിൽ വിലക്കയറ്റം: 20,000 കോടി എണ്ണക്കമ്പനികൾക്ക് നൽകാൻ കേന്ദ്രസർക്കാർ

ക്രൂഡോയിൽ വിലക്കയറ്റം: 20,000 കോടി എണ്ണക്കമ്പനികൾക്ക് നൽകാൻ കേന്ദ്രസർക്കാർ

മതപഠനത്തിനായെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മതപഠനത്തിനായെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലയാളി പൈലറ്റിന്റെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ, മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

മലയാളി പൈലറ്റിന്റെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ, മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി മരിച്ചു

ശുചിമുറിയിൽ ഒളിക്യാമറ, ഭീഷണിപ്പെടുത്തി പീഡനം; ഹൈദരാബാദിൽ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

ശുചിമുറിയിൽ ഒളിക്യാമറ, ഭീഷണിപ്പെടുത്തി പീഡനം; ഹൈദരാബാദിൽ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021