അജ്മാന്: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പെരിന്തല്‍മണ്ണ വട്ടക്കണ്ടത്തില് ശ്രീലേഷ് ഗോപാലന് (51) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.
അജ്മാന് അമ്മാന് സ്ട്രീറ്റില്‍ തന്റെ കാര്‍ നിര്‍ത്തിയ ശേഷം റോഡ് മുറിച്ചു കടക്കവെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ അജ്മാന് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എലൈറ്റ് ഗ്രൂപ്പില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. പരേതനായ വട്ടക്കണ്ടത്തില് ഗോപാലന്റെയും കമലത്തിന്റെയും മകനാണ്. ഭാര്യ: ശില്പ (എന്‍ എം സി ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റാണ്.), മകന്: ശ്രാവണ്‍.